പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം കടയുടമയായ സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കൈപ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും ചേർന്ന് പിടികൂടി.
എമ്മാട് കാരേപ്പറമ്പിൽ വീട്ടിൽ സനോജ് കെ. ഫസൽ (34), കഴുവിലങ്ങ് മാടത്തിങ്കൽ വീട്ടിൽ ഫാസിൻ നൗഷാദ് (27). എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 16.08.2026-ന് വൈകീട്ട് 5.20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം സ്മാരകം സ്കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) എന്ന സ്ത്രീയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് പ്രതികൾ കവർന്നത്.


