ഓണത്തിന് ഒരു വട്ടിപ്പൂവ്; മല്ലികാരാമത്തിൽ ആദ്യ വിളവെടുപ്പ്


 ഓണത്തിന് ഒരു വട്ടിപ്പൂവ് എന്ന ആശയവുമായി ജിഎച്ച്എസ്എസ് എടപ്പാളിലെ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ച ‘മല്ലികാരാമം’ പദ്ധതിയുടെ ആദ്യ വിളവെടുപ്പ് നടന്നു. തവനൂർ എംഎൽഎ അഡ്വ. വി.എസ്. ജോയ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.


വാർഡ് മെംബർ സതി സുകുമാരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.എം. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് അക്ബർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ.എസ്. സുകുമാരൻ, സലാം പോത്തനൂർ, സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ, അധ്യാപകരായ ബൈജു, രാധിക എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി.വി. നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post