ഭക്തരുടെ മനംകവർന്ന് ശ്രീകൃഷ്ണന്റെ വിസ്മയകാഴ്ചയൊ രുക്കി ഉത്രാട പൂക്കളം


 ഉത്രാടനാളിൽ ഗുരുവായൂർ ക്ഷേത്രനടയിൽ ഭക്തരുടെ മനംകവർന്ന് കാളിയനുമേൽ ശംഖുചക്ര ഗദാധാരിയായി ഇരിക്കുന്ന ശ്രീകൃഷ്‌ണന്റെ മനോഹര പൂക്കളം. വിവിധ നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തിൽ കാളിയമർദ്ദനത്തിന്റെ ദൃശ്യമാണ് മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഏകദേശം 12 അടി വലിപ്പത്തിൽ ഒരുക്കിയ പൂക്കളത്തിൽ ശംഖും ചക്രവും ഗദയും ധരിച്ച കൃഷ്ണന്റെ രൂപമാണ് പ്രധാന ആകർഷണം. കൃഷ്ണ‌ന്റെ വസ്ത്രാഭരണങ്ങളും മാലകളും കിരീടവുമെല്ലാം പൂക്കൾകൊണ്ട് സൂക്ഷ്മ‌മായി തീർത്തിരിക്കുന്നത് പൂക്കളത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. ഭക്തിയുടെയും കലാവൈഭവത്തിന്റെയും സംഗമമായി മാറിയ പൂക്കളത്തിന് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തിയും ആസ്വദിച്ചുമാണ് ഭക്തർ മടങ്ങിയത്.

Post a Comment

Previous Post Next Post