കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി.


 കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പ ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും, പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനുമാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെ ഉൽപ്പന്നങ്ങൾക്ക് പുറമെ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, കേരള അഗ്രോ എന്നിവയുടെ ഉൽപ്പന്നങ്ങളും കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച മറ്റ് കാർഷിക വിഭവങ്ങളും ഇവിടെ ലഭ്യമാണ്.


പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ ചടങ്ങിൽ ആശംസകൾ നേർന്നു. കൃഷിഭവൻ ഓഫീസർ എസ്. ജയൻ പദ്ധതി വിശദീകരണം നടത്തുകയും കൃഷി അസിസ്റ്റന്റ് സ്നേഹ വി. ജോസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post