നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനെ ആദരിച്ചു


 ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും അദ്ദേഹത്തെ ആദരിച്ചു.

ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് ബബീഷ് പെരുമ്പാത്തയിൽ ആദരവ് സമർപ്പിച്ചു. കെ.വി. മണികണ്ഠൻ കോളഞ്ചേരി, മണികണ്ഠൻ മുള്ളത്ത്, മണി പാറക്കൽ, രമേശ്, രാജേഷ് തുടങ്ങിയ മുതിർന്ന നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post