കുന്നംകുളത്ത് ഇന്ന് ഓണത്തല്ല്; ആവേശക്കാഴ്ചക്ക് അരങ്ങൊരുങ്ങി


 കുന്നംകുളത്തെ ഓണാഘോഷങ്ങളിലെ അനിവാര്യതയായ ഓണത്തല്ല് ഇന്ന് നടത്തും.കുന്നംകുളം പഴയ ബസ് സ്റ്റാന്റിൽ സജ്ജമാക്കുന്ന പ്രത്യേക വേദിയിലാണ് ഓണത്തല്ല് അരങ്ങേറുക. പയറ്റി തെളിഞ്ഞ മെയ് അഭ്യാസികളുടെ മാസ്‌മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ഓണത്തല്ല്. തെക്കൻ ചേരി, വടക്കൻ ചേരി എന്നി രണ്ട് ചേരികളിലായാണ് അഭ്യാസികൾ മെയ് പയറ്റിന് ഇറങ്ങുക. വടക്കൻ ചേരിയെ വാപ്പനു ആശാനും, തെക്കൻ ചേരിയെ മൊയ്തു ആശാനും കനയിക്കും. കുഞ്ഞിവാപ്പു, സുലൈമാൻ എന്നിവർപയറ്റ് നിയന്ത്രിക്കുന്ന ചായിക്കാരൻമാരാകും 27-ാം തിയ്യതി ഉച്ചയ്ക്ക് 2.30 ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് കയ്യാങ്കളി പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും ഏ.സി മൊയ്തീൻ എം.എൽ.എ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പിജി ജയപ്രകാശ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഓണത്തല്ലിനൊപ്പം ഞമനേംങ്ങാട് ബോധിധർമ്മ അക്കാദമി ടീമിന്റെ കരാത്തെ ദോ കൊമ്പു ദോ പ്രദർശനവുമണ്ടായിരിക്കും.

Post a Comment

Previous Post Next Post