ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ NSS വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്തിലെ 1-ാം വാർഡിലെ നിരാലംബരും, നിർധനരുമായ വയോധിക്കർക്ക് ഓണക്കോടികൾ ഓണസമ്മാനമായി വിതരണം ചെയ്തു. കടവല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേർസൺ ബിന്ദു ഓണക്കോടി നൽകി ഉദ്ഘാടനം ചെയ്തു. കുട്ടികൾ സ്വന്തം വീട്ടിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിച്ച പുതു വസ്ത്രങ്ങളാണ് വിതരണം ചെയ്തത്. കടവല്ലൂർ പഞ്ചായത്തിലെ 1-ാം വർഡ് NSSന്റെ ദത്തു ഗ്രാമമായതു കൊണ്ട് കൂടുതലും അവിടെയാണ് വിതരണം ചെയ്തത്. പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ്, NSS വളണ്ടിയർ ലീഡർമാരായ റാസിക്. വി.കെ, ഫാത്തിമ ഹനാ, സൻഹ, അഫ്നാൻ, അൻസിൽ, മുഹമ്മദ്,മുസമ്മിൽ, അൻസില, ധനുഷ്, അനസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .