പെരുമ്പിലാവ് കൊരട്ടിക്കര വട്ടമാവിൽ സ്കൂട്ടറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം;2 പേർക്ക് പരിക്കേറ്റു.


 കൊരട്ടിക്കര വട്ടമാവിൽ സ്കൂട്ടറിൽ  ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. 2 പേർക്ക് പരിക്കേറ്റു.  കൊരട്ടിക്കര വട്ടമാവ് സെൻ്ററിൽ വെള്ളിയാഴ്ച്ച കാലത്ത് 11.30 നാണ് അപകടം നടന്നത്.  ഓട്ടോറിക്ഷയിലെ യാത്രക്കാരായ കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി രാധാകൃഷ്ണൻ, ഭാര്യ വസന്ത എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടവഴിയിൽ നിന്ന് ഹൈവേയിലേയ്ക്ക് പെട്ടെന്ന് എത്തിയ സ്കൂട്ടറിൽ ഇടിച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞത്.

Post a Comment

Previous Post Next Post