ചങ്ങരംകുളം : സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടക്കുന്ന ‘സ്വച്ഛതാ ഹി സേവ 2026 – കയ്യോടെ കൈ’ ക്യാമ്പയിന്റെ ഭാഗമായി നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ ലോഗോ പ്രകാശനവും ‘സഫായി മിത്ര സുരക്ഷ ഏവം സമാൻ ശിവിർ’ന്റെ ഭാഗമായി ഹരിതകർമസേനാംഗങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നി റഫീഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ്, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, എച്ച്.ഐ., ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് മെമ്പർ അജയ് ഘോഷ്, ഹരിതകർമസേന കോ-ഓർഡിനേറ്റർ അഷീജ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വി.ഇ.ഒ., ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ഹരിതകർമസേനാംഗങ്ങൾ, ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു. ഹരിതകർമസേന കോ-ഓർഡിനേറ്റർ അഷീജ നന്ദി പറഞ്ഞു.


