തൃശ്ശൂർ ജില്ലയിലെ അഞ്ച് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു


 തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുള്ള അഞ്ച് വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് ഉപതിരഞ്ഞെടുപ്പ് നടത്തും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി, തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം, ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി, ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് എന്നീ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 28-ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29-ന് രാവിലെ പത്തിന് വോട്ടെണ്ണൽ നടത്തും.


ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിജ്ഞാപനവും തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും സെപ്റ്റംബർ മൂന്നിന് പൂർത്തിയായി. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ പത്തും സൂക്ഷ്മപരിശോധന സെപ്റ്റംബർ 11-നുമാണ്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14 ആണ്. പുതുക്കിയ സമ്മതിദായക പട്ടിക ഓഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ചിരുന്നു.


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡിന്റെ പരിധിക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂറിലും വോട്ടെണ്ണൽ ദിവസവും  മദ്യനിരോധനം ഏർപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുക.

Post a Comment

Previous Post Next Post