എടപ്പാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: സി.ഐ.ടി.യു


 എടപ്പാൾ:പട്ടണത്തിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബൈപ്പാസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് സി.ഐ.ടി.യു വട്ടംകുളം പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു.


നടുവട്ടം–സുഖപുരം ക്ഷേത്രം–ചന്തക്കുന്ന്–കല്യാണിക്കാവ്–ദാറുൽ ഹിദായ ഹൈസ്കൂൾ–കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പ് വരെയും, നടുവട്ടം–വള്ളത്തോൾ കോളജ്–എടപ്പാൾ ഹൈസ്കൂൾ–കണ്ടനകം വരെയും നിർമിച്ച ബൈപ്പാസ് റോഡുകൾ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.


സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.പി. ഫൈസൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജിതേഷ് നന്ദി പറഞ്ഞു.


ഭാരവാഹികളായി കെ.വി. കുമാരൻ (പ്രസിഡന്റ്), എം. മുരളീധരൻ (സെക്രട്ടറി), സ്റ്റാലിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post