എസ്.എൻ.ഡി.പി. യോഗം കുന്നംകുളം യൂണിയൻ നേതൃത്വത്തിൽ തിങ്കളാഴ്ച ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണ സമ്മേളനം നടത്തും. 09.30 മുതൽ സി.വി.ശ്രീരാമൻ സ്‌മാരക ഹാളിൽ നടക്കുന്ന സമ്മേളനം പ്രസിഡൻ്റ് ഇൻ ചാർജ് കെ.എം. സുകുമാരൻ അധ്യക്ഷനാകും. നഗരസഭാ ഉപാധ്യക്ഷൻ പി.ജി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർ ഷാജി ആലിക്കൽ, പൊതുപ്രവർത്തകൻ രാജേഷ് കൊട്ടാരപ്പാട്ട്, മാധ്യമ പ്രവർത്തകൻ സി.ഗിരീഷ്കുമാർ തുടങ്ങിയവർ ഗുരുസ്മരണ നടത്തും. സമ്മേളനത്തിന് മുന്നോടിയായി "ഗുരുവിനെ അറിയുമ്പോൾ ' എന്ന വിഷയത്തിൽ യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ പ്രഭാഷണം നടത്തും. ഭഗവത് ഗീത രണ്ടാം അദ്ധ്യായം പാരായണം, രാമായണം പാരായണം, ലളിത സഹസ്ര നാമാർച്ചന തുടങ്ങിയ ആത്മസമർപ്പണത്തോടെ ഗുരുപൂജാനന്തരം ഉച്ചക്ക് 12.30 മുതൽ അന്നദാനം, 2 മണി മുതൽ ശ്രീജിത്ത് ശാന്തി കാർമ്മീകത്വം വഹിക്കുന്ന ഗുരുപുഷ്പാഞ്ജലി അർച്ചന, ശാരദാപുഷ്പാഞ്ജലി, ശാന്തിഹവനം, മഹാസാധിപൂജ, സമാധിഗാനം, പുഷ്പാർച്ചന എന്നീ ചടങ്ങുകളോടെ സമാപിക്കും.