ജി എച്ച് എസ് എസ് ചാലിശ്ശേരിയിൽ ഡിജിറ്റൽ പഠനത്തിന് ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കമായി


 ചാലിശ്ശേരി:സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് സാങ്കേതികവിദ്യാധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് ജി.എച്ച്.എസ്.എസ്. ചാലിശ്ശേരിയിൽ തുടക്കമായി.


കളികളിലൂടെ പഠനം, ഡിജിറ്റൽ സാക്ഷരത, സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വളർത്തുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.


സ്കൂൾതല ഉദ്ഘാടനം പ്രധാനധ്യാപിക ഷീന പി ശങ്കർ  നിർവഹിച്ചു.  സീനിയർ അധ്യാപകരായ സരിത , ഷമീറ എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി എസ്.ഐ.ടി.സി. ജ്യോതി  സ്വാഗതവും 

 എസ്.ആർ.ജി. കൺവീനർ പയസി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post