അങ്കണവാടിയിലെ പ്രീ-സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് ഇനി ഔദ്യോഗികമായി വിദ്യാരംഭം സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര വനിത-ശിശു വികസനവകുപ്പിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, ജനനവർഷം, അങ്കണവാടി, പഞ്ചായത്ത്, ജില്ല തുടങ്ങിയ വിവരങ്ങൾക്കൊപ്പം പ്രത്യേക രജിസ്റ്റർ നമ്പറും സർട്ടിഫിക്കറ്റിലുണ്ടാകും. സർക്കാർ പ്രസിലാണ് സർട്ടിഫിക്കറ്റുകൾ അച്ചടിക്കുക.