ചങ്ങരംകുളം :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) ആലങ്കോട് യൂണിറ്റ് കൺവൻഷൻ പി.ബി. ഷീല ഉദ്ഘാടനം ചെയ്തു. പി.എം. സതീശൻ അധ്യക്ഷത വഹിച്ചു. ടി.വി. സുബൈദ, എം.പി. അംബിക കുമാരി, കെ. ഉദയശങ്കർ, എ.വി. ദിവാകരൻ, ബീന, വി.കെ. ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.
മലയാളശ്രീ പുരസ്കാരം നേടിയ പി.ബി. ഷീലയെ ചടങ്ങിൽ എ.പി. ശ്രീധരൻ അനുമോദിച്ചു. വി.പി. ചന്ദ്രൻ നന്ദി പറഞ്ഞു.


