പാളങ്ങളിൽ അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകളിൽ നിയന്ത്രണം;കണ്ണൂർ-എറണാകുളം ഇന്റർസിറ്റി ഉൾപ്പെടെ ഭാഗികമായി റദ്ദാക്കി റെയിൽവേ


 പാളങ്ങളിൽ ഘടനാപരമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് വിവിധ ട്രെയിൻ സർവീസുകളിൽ ഭാഗിക റദ്ദാക്കലും സമയക്രമീകരണവും ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.


*​ഭാഗികമായി റദ്ദാക്കിയ സർവീസുകൾ*


​കണ്ണൂർ - എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസ് (16306): തിരുവനന്തപുരം ഡിവിഷനിലെ നിർമ്മാണ പ്രവൃത്തികൾ കാരണം സെപ്റ്റംബർ 25, 26, 27, ഒക്‌ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ തൃശൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.  


​കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ (56603): സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി പ്രമാണിച്ച് സെപ്റ്റംബർ 18, 26 തീയതികളിൽ കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ സർവീസ് നടത്തുകയില്ല. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂർ ജങ്ഷനിൽ നിന്നായിരിക്കും യാത്ര തിരിക്കുക.  


​ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ (56604): സെപ്റ്റംബർ 18, 26 തീയതികളിൽ പോത്തന്നൂരിനും കോയമ്പത്തൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ട്രെയിൻ പോത്തന്നൂരിൽ സർവീസ് അവസാനിപ്പിക്കും.  


​കോയമ്പത്തൂർ - ജബൽപൂർ വീക്ക്‌ലി സ്‌പെഷ്യൽ (02197): സെപ്റ്റംബർ 21-ന് കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ സർവീസ് റദ്ദാക്കി; പോത്തന്നൂരിൽ നിന്ന് പുറപ്പെടും. 

 

*​സമയമാറ്റം വരുന്ന ട്രെയിനുകൾ* (വൈകിയോടുന്നവ)  

​പാലക്കാട് ഡിവിഷനിലെ പ്രവൃത്തികൾ കാരണം താഴെ പറയുന്ന ട്രെയിനുകൾ നിശ്ചിത ദിവസങ്ങളിൽ വൈകിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി:


​മംഗളൂരു - ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): സെപ്റ്റംബർ 6, 8, 10, 13 തീയതികളിൽ 45 മിനിറ്റ് വരെ വൈകും.  


​മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12618) (നിസാമുദ്ദീൻ - എറണാകുളം): സെപ്റ്റംബർ 5, 12 തീയതികളിൽ 45 മിനിറ്റ് വൈകും.  


​ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307): ഒക്ടോബർ 3-ന് 30 മിനിറ്റ് വൈകിയോടും.  


​എറണാകുളം - പാലക്കാട് മെമു (6610): സെപ്റ്റംബർ 25, ഒക്ടോബർ 3 തീയതികളിൽ 35 മിനിറ്റ് വൈകും.  


​യാത്രക്കാർ കൃത്യമായ സമയവിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post