വട്ടംകുളം : വൈദ്യുതി നിയന്ത്രണത്തിനെതിരെ ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ബിജെപി വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ തടത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജഗോപാലൻ, മണ്ഡലം സെക്രട്ടറി രതീഷ്, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ആതാവിൽ മോഹനൻ എന്നിവർ നേതൃത്വം നൽകി.


