മഞ്ചേരി ഇന്ത്യൻ മാളിൽ വൻ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം.


 ​

മഞ്ചേരി നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മാളിൽ വൻ തീപിടുത്തം. മാളിന് അകത്താണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


അപകടത്തെ തുടർന്ന് മാളിന് ഉള്ളിൽ മുഴുവൻ കട്ടിയിൽ പുക നിറഞ്ഞത് പ്രദേശവാസികളിലും ഉപഭോക്താക്കളിലും വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.


അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മാളിലുണ്ടായിരുന്ന ജീവനക്കാരെയും സാധനങ്ങൾ വാങ്ങാനെത്തിയ ഉപഭോക്താക്കളെയും സുരക്ഷിതമായി പൂർണ്ണമായും പുറത്തെത്തിക്കാൻ സാധിച്ചതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവാക്കാനായി.


വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും പ്രദേശവാസികളും ഉടനടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള സജ്ജീകരണങ്ങൾ ആരംഭിച്ചു. പുക നിയന്ത്രണവിധേയമാക്കാനും നാശനഷ്ടങ്ങൾ കണക്കാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post