സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം


 സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. 'കേരളം - കലയും തനത് സംസ്‌കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.ഹ്രസ്വ ചിത്രത്തിന്റെ  സമയദൈർഘ്യം ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും.


സംസ്ഥാനത്തെ അംഗീകൃത കോളജുകളിലെ ബിരുദ ബിരുദാനന്തര (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള) വിദ്യാർഥികൾക്കും സ്‌കൂൾ തലത്തിൽ ഹയർസെക്കൻഡറി / തത്തുല്യ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം.വിദ്യാർഥികൾ സ്ഥാപനമേധാവിയുടെ  സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 24. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ ഡി - shortfilmcomp.culture@gmail.com. ഫോൺ - 0471 2478193, 9447728351

Post a Comment

Previous Post Next Post