ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു


 ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി ഗ്രേസ് ആൻഡ് ഗ്രിറ്റ് നേതൃത്വത്തിൽ ‘പ്രതീക്ഷ’ സംഗമം സംഘടിപ്പിച്ചു. നടുവട്ടം വിവാ പാലസിൽ നടന്ന പരിപാടിയിൽ 150-ഓളം കുട്ടികളും അമ്മമാരും പങ്കെടുത്തു. തവനൂർ എംഎൽഎ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ‘പ്രതീക്ഷ’ ചീഫ് കോഓർഡിനേറ്റർ മുനീറ കാദർ മിന്നു അധ്യക്ഷത വഹിച്ചു.


പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, പട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു, എ.എം. രോഹിത്, വി.കെ.എം. ഷാഫി, സജിന അഷ്കർ, റാഷിദ് ചാവക്കാട് എന്നിവർ സംസാരിച്ചു. കോഓർഡിനേറ്റർ ബനീറ ബാബു സ്വാഗതവും ധനലക്ഷ്മി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post