കുന്നംകുളത്തെ വ്യാപാര സംഘടനയായ ചേംമ്പർ ഓഫ് കോമേഴ്സിന് പുതിയ ഭരണനേതൃത്വം


 കുന്നംകുളത്തെ  വ്യാപാര സംഘടനയായ ചേംമ്പർ ഓഫ് കോമേഴ്സിന് പുതിയ ഭരണനേതൃത്വം.കെ എ അസ്സി- പ്രസിഡൻ്റ് , കെ കെ സുബിദാസ് - സെക്രട്ടറി, രാജു ബി ചുങ്കത്ത് - ട്രഷറർ എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.ഞായറാഴ്ച  ചേർന്ന ചേംമ്പർ വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. വി എ രാജൻ , എ എ ഹസൻ -വൈസ് പ്രസിഡൻറ്മാർ, എം പി രാജൻ, റിജോ കൊള്ളന്നൂർ - ജോ. സെക്രട്ടറിമാർ എന്നിവരെയും യോഗം ഭാരവാഹികളായി  തെരഞ്ഞെടുത്തു. 30 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഇതോടൊപ്പം  തെരഞ്ഞെടുത്തിട്ടുണ്ട്. പഴയ ഭാരവാഹികൾക്ക് നേരെ കോടികണക്കിന് രൂപയുടെ  സാമ്പത്തിക ആരോപണകളെ തുടർന്ന് നടന്ന വാർഷീക യോഗം  ഞായറാഴ്ച രാത്രി ആറിന് തുടങ്ങി പന്ത്രണ്ട് മണി വരെ നീണ്ടുനിന്നു

Post a Comment

Previous Post Next Post