കെ.ഇ.ഡബ്ല്യു.എസ്.എ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം നടന്നു


 ചങ്ങരംകുളം : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ, കെ.ഇ.ഡബ്ല്യു.എസ്.എ ചങ്ങരംകുളം യൂണിറ്റ് സമ്മേളനം കാളാച്ചൽ ഓഡിറ്റോറിയത്തിൽ നടന്നു. മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് രാജൻ എം. അധ്യക്ഷത വഹിച്ചു. ചങ്ങരംകുളം കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ നൂറിഷാ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് സംഘടനാ റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അനൂപ് കെ.പി. കണക്കും അവതരിപ്പിച്ചു.

സമ്മേളനത്തിൽ പുതിയ യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post