പാലക്കാട് കൊഞ്ചിക്കോട്ട് മാത്തൂരിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിലായി.


 പാലക്കാട് കൊഞ്ചിക്കോട്ട് മാത്തൂരിൽ ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിലായി. മാത്തൂർ വ്യാപാരിചള്ളയിൽ ഹരിദാസിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി 10 മണിയോടെ രണ്ടുവയസ്സുള്ള ആൺപുലി കുടുങ്ങിയത്. പിടികൂടിയ പുലിയെ തിങ്കളാഴ്ച പുലർച്ചെ നെല്ലിയാമ്പതി തുത്തംപാറ വനമേഖലയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടും. മാത്തൂരിൽ നേരത്തെ പുലി നായയെ പിടികൂടിയ ഹരിദാസിന്റെ വീടിനു സമീപം ക്യാമറ സ്ഥാപിച്ച് സാന്നിധ്യം ഉറപ്പാക്കിയ ശേഷമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ കൂട് സ്ഥാപിച്ചത്.  ജനവാസമേഖലകളോട് ചേർന്ന് പുലിയുടെ സാന്നിധ്യം ആവർത്തിച്ച സാഹചര്യത്തിൽ മാത്തൂരിലെ പുലിയും കൂട്ടിലായതോടെ പ്രദേശത്തെ ഭീതി ഒഴിയുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്

Post a Comment

Previous Post Next Post