ആര്യടന്‍ മുഹമ്മദ് അനുസ്മരണ സമ്മേളനം

മലപ്പുറം ; ജനാധിപത്യ,മതേതര മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പൊതുപ്രവര്‍ത്തനത്തിന് സമര്‍പ്പിതമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു ആര്യാടന്‍മുഹമ്മതെന്ന് എന്‍ജിഒ അസോസിയേഷന്‍ മലപ്പുറം ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ആര്യടന്‍ മുഹമ്മദ് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. മലപ്പുറം എന്‍ജിഒ ഭവനില്‍ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഷൈജു ചാലിശ്ശേരി അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ഗോവിന്ദന്‍ നമ്പൂതിരി ആര്യാടന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി കെ കൃഷ്ണപ്രസാദ്, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ആശആനന്ദ്, ഗദ്ദാഫി മൂപ്പന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സലീഖ് പി മോങ്ങം, സംസ്ഥാന ഓഡിറ്റര്‍ ശിവപ്രസാദ്, കേരള പി എസ് സി എംപ്ലോയി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി പി അനില്‍ ബാബു ,ദിലീപ് പരശുവിള, വിബി പ്രമോജ്, ശരത്, പ്രസാദ് , എന്നിവര്‍ സംസാരിച്ചു. .ജില്ലയില്‍നിന്ന് സ്ഥലംമാറി പോകുന്ന ജില്ലാ കമ്മറ്റി അംഗം സി ആര്‍ അഭിജിത്തിന് ചടങ്ങില്‍ യാത്രയപ്പ് നല്‍കി.ബാഞ്ച്ര് സെക്രട്ടറി ശിവദാസന്‍ ചെമ്പട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post