ചങ്ങരംകുളം :പാവിട്ടപ്പുറം എ.ആർ.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഹരിനാരായണൻ*ക്ലാസ് നയിച്ചു. പുതിയ തലമുറ ലഹരി വസ്തുക്കളെക്കുറിച്ചും, കുട്ടികളെ ലഹരിയിൽ നിന്നും രക്ഷിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ലഹരി ഉപയോഗത്തിന്റെ നിയമവശങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
സ്കൂൾ മാനേജർ . വി. മുഹമ്മദുണ്ണി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ അധ്യക്ഷനായി
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹസീബ് കോക്കൂർ,ഹമീദ് മാസ്റ്റർ, കുഞ്ഞു മുഹമ്മദ് പന്താവൂർ, അധ്യാപകരായ കെ. അനിൽ, കെ.എം. സുരേഷ് ബാബു, എ. തൻസീർ ,
റേഞ്ചർ ലീഡർ കെ. സുവിത എന്നിവർ സംസാരിച്ചു
നിരവധി രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
റേഞ്ചേഴ്സായ കെ.എം. ഫാത്തിമ മിൻഹ, കെ.വി. ഹന്ന ഷെറിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


