കെ എസ് ഇ ബി ഓഫീസിലേക്ക് സി പി ഐ മാർച്ച്


 എരമംഗലം | അപ്രഖ്യാപിത പവർകട്ടിനെതിരെ സി പി ഐ സംസ്ഥാന കമ്മിറ്റി ആഹ്വന പ്രകാരം സംസ്ഥാനത്തുടനീളം എല്ലാ കെ എസ് ഇ ബി ഓഫീസിലേക്ക് ഉള്ള മാർച്ചിന്റെ ഭാഗമായി പെരുമ്പടപ്പ് കെ എസ് ഇ ബി ഓഫീസിലേക്കും സി പി ഐ മാർച്ച് നടത്തി.  പോലീസ് ഓഫീസിന് മുന്നിൽ വെച്ച് തടഞ്ഞ മാർച്ച്  സി പി ഐ മണ്ഡലം അസി: സെക്രട്ടറി ഒ എം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

 മാർച്ചിന് വി സി നജീം, ടി എ അലി, എ കെ സുബൈർ, പി വേണുഗോപാൽ,ഭാസ്കരൻ, റാഫി, അബ്ദു പാലപ്പെട്ടി, ഉസ്മാൻ മൗലവി, ബാബു എന്നിവർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post