എരുമപ്പെട്ടിയിൽ എം.ഡി.എം.എ ഉൾപ്പടെയുളള ലഹരിവസ്തുക്കളു മായി യുവാവ് അറസ്റ്റിൽ


 എം.ഡി.എം.എ ഉൾപ്പടെയുളള ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു‌. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ സജിൽ(24)ആണ് പോലീസ് പിടിയിലായത്.നിയന്ത്രണമില്ലാത്ത തരത്തിൽ കാർ ഓടിച്ച് പോകുന്നതായി നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പോലീസ് കാർ പിന്തുടർന്ന് പിടികൂടിയത്.വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാന പാതയിൽ നിന്നും തിരിഞ്ഞ് മങ്ങാട് - അത്താണി റോഡിലേക്ക് കയറി ഓടിച്ച് പോയിരുന്ന കാർ മങ്ങാട് പാടശേഖരത്തിന് സമീപം വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് സിറ്റിക്ക് ഡ്രഗ് ഇനത്തിൽപ്പെട്ട 1 ഗ്രാം എം.ഡി.എം.എയും, 41 ഗ്രാം ഗഞ്ചാവും,3 ഗ്രാമോളം നൈട്രസെപാം ഗുളികയും കണ്ടെടുത്തു.ചെറുതുരുത്തി സർക്കിൾ ഇൻസ്പെക്ടർ വി.എസ്. ശ്യാംകുമാർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എരുമപ്പെട്ടി എസ്.ഐ. ആൻ്റോ ഫ്രാൻസീസ്, എ.എസ്.ഐമാരായ ഓമന, കമറുദ്ധീൻ, സി.പി.ഒമാരായ വിഷ്ണുജിത്ത്,എൽദോ,അഭീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post