സൗദി- ഹൂതി ആക്രമണം: ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള 22 വിമാന സര്‍വീസുകള്‍ റദ്ദാക്കി

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് സെക്ടറില്‍ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള നാളത്തെ വിമാന സർവീസുകള്‍ റദ്ദാക്കി.22 വിമാന സർവീസുകളാണ് റദ്ദാക്കിയത്. റാസല്‍ഖൈമയില്‍ നിന്ന് പുലർച്ചെ 2.50ന് എത്തിച്ചേരേണ്ട എയർ അറേബ്യ (G90890), ദമ്മാമില്‍ നിന്ന് രാവിലെ 6.25ന് എത്തിച്ചേരേണ്ട ഇൻഡിഗോ (6E 0088), റാസല്‍ ഖൈമയില്‍ നിന്ന് രാവിലെ 6.55ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0332), റിയാദില്‍ നിന്ന് രാവിലെ 7.35ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0320), റിയാദില്‍ നിന്ന് രാവിലെ 8.20ന് എത്തിച്ചേരേണ്ട ഫ്ലൈനാസ് (XY0327), റിയാദില്‍ നിന്ന് രാവിലെ 8.55ന് എത്തിച്ചേരേണ്ട സൗദി എയർ (SV 0712), ബഹറൈനില്‍ നിന്ന് രാവിലെ 9.15ന് എത്തിച്ചേരേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0374), ജിദ്ദയില്‍ നിന്ന് ഉച്ചക്ക് 2.05ന് എത്തിച്ചേരേണ്ട ഇൻഡിഗോ (6E0066), റിയാദില്‍ നിന്ന് വൈകിട്ട് 3.15ന് എത്തിച്ചേരേണ്ട ഫ്ലൈ നാസ് (XY0373), ജിദ്ദയില്‍ നിന്ന് വൈകിട്ട് 5.40ന് എത്തിച്ചേരേണ്ട ആകാശ എയർ (QP0595), ദമ്മാമില്‍ നിന്ന് വൈകിട്ട് 6.35ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0386), അല്‍ ഐനില്‍ നിന്ന് വൈകിട്ട് 7ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് (IX 0336) എന്നീ സർവീസുകളാണ് റദ്ദാക്കിയത്.

Post a Comment

Previous Post Next Post