ട്രാക്കിലും ഫീൽഡിലും പുതിയ താരോദയങ്ങളെ കാത്ത് കായികപ്രേമികൾ.നാലു ദിനങ്ങളിൽ കൗമാരപ്രതിഭകൾ മാറ്റുരക്കുന്ന 22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയ്ക്ക് കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം.ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, സിന്തറ്റിക് ട്രാക്കിൽ രാവിലെ 7 മണിക്ക് നടന്ന പുരുഷ വിഭാഗം 1500 മീറ്റർ ഫൈനൽ മത്സരത്തോടുകൂടിയാണ് ട്രാക്ക് ഉണർന്നത്. 09.30ഓടെ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി ഷൈല പതാക ഉയർത്തി. ദേശീയ കായികതാരം കെ.ജെ.എബിൻ ദീപശിഖ തെളിയിച്ചു. തുടർന്ന് കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം വി പ്രശാന്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി ജി രഘുനാഥ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ജയശങ്കർ, ബിന്ദു ഗിരീഷ്, സിനി പ്രസാദ്, കെ എ ജ്യോതിഷ്, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മിഷാ സെബാസ്റ്റിയൻ, ആർഷാ ജിജു, ടി സോമശേഖരൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ആദ്യ ദിനത്തിൽ ത്രോ, ജമ്പ് ഇനങ്ങളും റിലേ ഉൾപ്പെടെയുള്ള സ്പ്രിന്റ് ഇനങ്ങളുമാണ് നടക്കുന്നത്. ശനിയാഴ്ച വരെ 4 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 3,668 കൗമാര കായികതാരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഒരു ദിവസം ഏകദേശം 1000 ഓളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. സീനിയർ ആൺ-പെൺ വിഭാഗങ്ങളിലായി രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഇൻക്ലൂസീവ് സ്പോർട്ട്സ് മത്സരവും ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണസൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയിലെ വേഗതാരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലുകൾ മൂന്നാം ദിനത്തിലും, വിവിധ വിഭാഗങ്ങളിലെ 4*400 മീറ്റർ ഫൈനൽ മത്സരങ്ങൾ അവസാന ദിവസവും നടക്കും.