കൊപ്പം വിളയൂർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി രൂപീകരിച്ചു.
പേരടിയൂർ നളന്ദ കൺവെൻഷൻ സെന്ററിൽ നടന്ന യോഗം സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വാഹിദ് കുപ്പൂത്ത് അധ്യക്ഷത വഹിച്ചു.
വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ ഉദ്ഘാടനം ചെയ്തു.
ജനുവരി ആദ്യവാരത്തിൽ ടൂർണമെന്റിന് തുടക്കമാകുമെന്ന് സംഘാടകർ അറിയിച്ചു.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി 501 അംഗ ജനകീയ സംഘാടകസമിതിയും രൂപീകരിച്ചു.
ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് നീലടി സുധാകരൻ നിർവഹിച്ചു.
ഹുസൈൻ കണ്ടേങ്കാവ്, നാസർ മാസ്റ്റർ, ബേബി ഗിരിജ, ടി.പി. റാഫി, എസ്.പി. റിയാസ്, റംന ശിഹാബ്, അലി അപ്പക്കാടൻ, വി. അഹമ്മദ് കുഞ്ഞ്, ടി. ഗോപാലകൃഷ്ണൻ, എൻ.പി. രാമദാസ് മാസ്റ്റർ, വി.പി. ഉസ്മാൻ, മജീദ്, സജീവ് കുമാർ, ഹരിദാസ്, കെ.വി. ഗംഗാധരൻ, മണികണ്ഠൻ, ശിവശങ്കരൻ മാസ്റ്റർ, റുജീഷ് തിരൂർ, സി.പി. അബ്ദുൽഖാദർ, സി. മൊയ്തീൻകുട്ടി, എം.പി. ഷാഹുൽ ഹമീദ്, ശരീഫ് പാണമ്പി തുടങ്ങിയവർ സംസാരിച്ചു.
കബീർ തേളത്ത് സ്വാഗതവും എൻ.പി. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.


