എടപ്പാൾ :ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വി. ബുഷറ അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.വി. മുഹമ്മദ്, ലൈഫ് മെഡിക്കൽ ഓഫീസർ ഡോ. ഷിൻസി, വികസന സ്ഥിരംസമിതി അധ്യക്ഷ മുനീറ നാസർ, വാർഡ് അംഗങ്ങളായ ജുബൈരിയ കല്ലിങ്ങൽ, പ്രേമൻ കുട്ടത്ത്, സൈഫുദ്ദീൻ, മിനി ജനത, മനോഹരൻ, രേഷ്മ അച്യുതൻ, സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. എച്ച്.ഐ. കല സ്വാഗതവും എൽ.എച്ച്.ഐ. ശാരദ നന്ദിയും പറഞ്ഞു. വയോജനങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും വിവിധ കലാപരിപാടികൾ നടത്തുകയും ചെയ്തു.


