ബിജെപി സർക്കാർ ജനാധിപത്യത്തെ കുഴിച്ചുമൂടുന്നു: സമദാനി


 രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന ഭരണഘടനാവിരുദ്ധ നടപടികളെ ജനങ്ങൾ ചെറുത്തുതോൽപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും പൗരന്മാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാനും ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.


ചങ്ങരംകുളത്ത് പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. എസ്‌ഐആർ, ‘ഒരു രാജ്യം ഒരു വോട്ട്’, ഡീലിമിറ്റേഷൻ തുടങ്ങിയ നടപടികളുടെ പിന്നിലെ ലക്ഷ്യം വോട്ടവകാശം നിഷേധിക്കലാണെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള ജനവിശ്വാസം തകർക്കുന്ന നടപടികളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും സമദാനി ആവശ്യപ്പെട്ടു.


മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

Post a Comment

Previous Post Next Post