ക്വാറിയിലെ മൺകൂന ഇടിഞ്ഞ് കുളത്തിലേക്ക് ടിപ്പർ ലോറി മറിഞ്ഞു;ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു


 കൂറ്റനാട് :കറുകപ്പുത്തൂർ തിരുമിറ്റക്കോട് അകിലാണത്ത് ക്വാറിയിൽ മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയിലെ ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിറാണ് ലോറിയിലുണ്ടായിരുന്നത്.


വ്യാഴാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. ക്വാറിയിൽ മണ്ണിട്ട് നികത്തുന്നതിനിടെ ലോറി പിന്നോട്ടെടുക്കുമ്പോൾ നിയന്ത്രണം വിട്ട് മൺകൂനയിലൂടെ സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലെ ചെളിയിൽ ലോറി താഴ്ന്നുപോയതോടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.


അപകടം നടന്ന് നാലുമണിക്കൂറിലേറെ കഴിഞ്ഞിട്ടും ലോറി കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണ്.


ഗൾഫിൽ ജോലി ചെയ്തിരുന്ന താഹിർ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. വലിയ ക്വാറിയിൽ കഴിഞ്ഞ ഒരു മാസമായി മണ്ണിട്ട് നികത്തുന്ന പ്രവൃത്തി നടന്നുവരികയായിരുന്നു. ജന പ്രതിനിധികളും ചാലിശ്ശേരി പോലീസും സ്ഥലത്ത് ഉണ്ട്

Post a Comment

Previous Post Next Post