ചങ്ങരംകുളം പാവിട്ടപ്പുറം എആർഎച്ച്എസ്എസ് ഫോർ ഗേൾസ് പാവിട്ടപ്പുറത്ത് റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധി ജയന്തി വാരാഘോഷവും ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങളും സർവമത പ്രാർഥനയോടെ സമാപിച്ചു. പ്രിൻസിപ്പൽ പി വി വില്ലിംഗ്ടൺ ഉദ്ഘാടനം ചെയ്തു.
റേഞ്ചർ ലീഡർ കെ സുവിത നേതൃത്വം നൽകി. 'ഗാന്ധിജിയും ദേശീയോദ്ഗ്രഥനവും' എന്ന വിഷയത്തിൽ റേഞ്ചർ റിസ മെഹബിൻ ക്ലാസെടുത്തു. എന്റെ ഗുരുനാഥൻ എന്ന വിഷയത്തിൽ റേഞ്ചർ ഹന്ന ഷെറിൻ കവിതാലാപനം നടത്തി. ഗാന്ധി ബുള്ളറ്റിൻ ബോർഡ്, ഗാന്ധി ജീവിത വഴികൾ, ചാർട്ട് പ്രദർശനം, ക്യാമ്പസും പരിസരങ്ങളും ശുചീകരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.


