ചങ്ങരംകുളം: -കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെകുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായിചിറവല്ലൂരിൽ മരണപ്പെട്ട വ്യാപാരി നീലാംബരന്റെ കുടുംബത്തിനുള്ള 10 ലക്ഷം രൂപയുടെ ധനസഹായം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം നിർവഹിച്ചു.
മരണാനന്ത ചെലവിലേക്ക് പ്രസ്തുത കുടുംബത്തിനുള്ളസാമ്പത്തിക സഹായം കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രകാശ് എടപ്പാൾ കൈമാറി.
പദ്ധതിയിൽ അംഗമായ വിൽസൺ മൂക്കുതലക്കുള്ള ചികിത്സ സഹായ ഫണ്ട് വിതരണം കെ വി വി ഇ എസ് മണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ പന്താവൂർ നിർവഹിച്ചു.
കുടുംബങ്ങൾക്ക് വേണ്ടി
പിഎം സൈതലവി ഹാജി,കെ വി ഇബ്രാഹിംകുട്ടി,രവി എരിഞ്ഞിക്കാട്ട്എന്നിവർ ഫണ്ട് ഏറ്റുവാങ്ങി.
ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട്
പി പി ഖാലിദ്അധ്യക്ഷത വഹിച്ചു.
ഒ. മൊയ്തുണ്ണി,ഉമ്മർ കുളങ്ങര ,കെ വി ഇബ്രാഹിംകുട്ടി എന്നിവർ പ്രസംഗിച്ചു.


