എം.ഡി.എം.എയും കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ. ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് ജോസഫ് (29), ജീവ ജോസഫ് (32) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അന്തിക്കാട് 'മഞ്ഞപ്പിത്തം' എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. പ്രതികൾ താമസിച്ചിരുന്ന റൂമുകളിൽ നിന്നായി 0.950 ഗ്രാം എംഡിഎംഎ, 142.760 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ, മയക്കുമരുന്ന് വില്പനയ്ക്കും അളവെടുക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകൾ, ലഹരിവസ്തുക്കൾ പാക്ക് ചെയ്യാനുള്ള സിപ്പ് ലോക്ക് കവറുകൾ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പറുകൾ, എം.ഡി.എം.എ. ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണം, മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 10,800 രൂപ എന്നിവയും സംഭവസ്ഥലത്തുനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജിത്ത് ജോസഫ് തൃശ്ശൂർ ഈസ്റ്റ് വെസ്റ്റ് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് വില്പനയ്ക്ക് ആയി സൂക്ഷിച്ച കേസിലും, മയക്ക് മരുന്ന് ഉപയോഗം ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കുക എന്നിങ്ങനെയുള്ള 5 കേസുകളിൽ പ്രതിയാണ്. ജീവ ജോസഫ് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച് കേസിലെ പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ സി ഐ വിനോജ്, ഡാൻസ് ഓഫ് സി ഐ വിപിൻ ഗംഗാധരൻ, എസ് ഐ ജയകൃഷ്ണൻ പി., എസ് ഐ ഷൈൻ ടി ആർ, എസ് സി പി ഓ സോണി പി എക്സ്, എസ് സി പി ഓ ഷിന്റോ, ഷാഡോ ടീം പോലീസ് ഉദ്യോഗസ്ഥരായ എസ് സി പി ഓ കൃഷ്ണദാസ് വി , സിപിഎം മിഥുൻ പി എസ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ് ടിവി, സിപിഒ രാജ്കുമാർ, സിപിഒ വിനോദ് , സിപിഒ വിജിത എന്നിവ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.


