ചങ്ങരംകുളം: സൗഹൃദവും സഹകരണവും പങ്കുവെച്ച് ഒരുമയുടെ പുതിയ അനുഭവങ്ങൾ സ്വന്തമാക്കാൻ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റെയ്ഞ്ചർ യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പിന് തുടക്കമായി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ഷുഹൈബ്, അസ്സബാഹ് സെക്രട്ടറി ഹമീദ് മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് മുതുകാട്, അധ്യാപകരായ കെ. പ്രിയ, ബി.പി. ജംഷിയ, ഷാഹിദ വി.വി., അഹമ്മദ് പറയങ്ങാട്ടിൽ, ടി.എം. ബഷീർ , കെ.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു


