മുസാബഖ കലാമേള: വെള്ളാഞ്ചേരി മുനവ്വിറുൽ ഇസ്‌ലാം മദ്റസയ്ക്ക് ഒന്നാം സ്ഥാനം


 തവനൂർ : റെയ്ഞ്ച് മുസാബഖ കലാമേളയിൽ വെള്ളാഞ്ചേരി മുനവ്വിറുൽ ഇസ്‌ലാം മദ്റസ ജേതാക്കളായി. രണ്ടുദിവസമായി നടന്ന മത്സരങ്ങളുടെ സമാപന സമ്മേളനം തവനൂർ എംഎൽഎ അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു.


ഒന്നാം സ്ഥാനം നേടിയ വെള്ളാഞ്ചേരി മുനവ്വിറുൽ ഇസ്‌ലാം മദ്റസയ്ക്കും രണ്ടാം സ്ഥാനം നേടിയ അതളൂർ ഇൽഫത്തുല്‍ ഇസ്‌ലാം മദ്റസ, അയങ്കലം മൻഹലുത്തുല്ലാബ് മദ്റസ എന്നിവയ്ക്കും മൂന്നാം സ്ഥാനം നേടിയ തവനൂർ തഅ്‌ലീമുസ്സിബിയാൻ മദ്റസയ്ക്കുമുള്ള ട്രോഫികൾ എംഎൽഎ വിതരണം ചെയ്തു.

Post a Comment

Previous Post Next Post