പട്ടാമ്പി ഗവ. സംസ്കൃത കോളെജ് അറബി വിഭാഗം അലുംനി മീറ്റും സർവ്വകലാശാല പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പ്രൊഫ വി. മുഹമ്മദലി സ്മാരക അവാർഡ് ദാനവും നടന്നു. തിരൂർ.ടി.എം. ജി. കോളെജ് അറബി വിഭാഗം പ്രൊഫസർ ഡോ. കെ.എം. ഹിലാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി ആർ ജോൺ അധ്യക്ഷനായി. ജില്ലാ എസ് എസ് കെ. പ്രോഗ്രാം ഓഫീസർ ഡോ. സത്താർ താണിയൻ മുഖ്യ അതിഥിയായി. ബി എ അറബിക് പരീക്ഷയിൽ ഉന്നതവിജയം നേടിയ കെ. ഫാതിമ ഷഹ്‌ന,പി.കെ ഫാതിമ അൻഷിദ, പി. പി. മുഫ്‌ലിഹ എന്നിവർക്കുള്ള പ്രഫ വി. മുഹമ്മദലി സ്മാരക അവാർഡും അറബി വകുപ്പ് നടത്തിയ പി എസ് സി ആഡ് ഓൺ കോഴ്സ് ടോപ്പേഴ്സായ കെ.പി ഫാതിമ സന, സി. ജസ്‌ന , കെ.ആര്യ, വി.എം ഫാതിമ തസ്നിം സി.സെബ നാസിം, കെ.ജെ. പ്രത്യൂഷ് , എ. ഹാജറ എന്നിവർക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽനടന്നു.
അറബി വിഭാഗം മേധാവി ഡോ. സി. ടി. ഖാലിദ്, മുൻ മേധാവി എ. മുഹമ്മദ് ഷാ, എം.ഇ.എസ്. കോളെജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, അറബിക് അലുംനി സെക്രട്ടറി മുഹമ്മദ് സ്വാലിഹ് , പിടിഎ സെക്രട്ടറി ഡോ.കെ.കെ. റസീന, ഐക്യുഎസി കോഡിനേറ്റർ ഡോ. വി.ടി.എ.റഷീദ്, സ്റ്റാഫ് കൗൺസിൽ കെ.ബി. റോയ്, മുൻ അധ്യാപകൻ കെ. മുഹമ്മദ് അഷ്‌റഫ്, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. വി എം ഉമർ , ഡോ. കെ.എ ഹമീദ്, ഡോ. എം.പി. സമീറ തുടങ്ങിയവർ സംസാരിച്ചു.


