എരുമപ്പെട്ടി-വേലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തയ്യൂർ ആലുക്കൽ ചിറ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എ.സി.മൊയ്തീൻ എം.എൽ.എ സന്ദർശനം നടത്തി.


 എരുമപ്പെട്ടി-വേലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തയ്യൂർ ആലുക്കൽ ചിറ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എ.സി.മൊയ്തീൻ എം.എൽ.എ സന്ദർശനം നടത്തി.ഉടൻ തന്നെ പാലം സഞ്ചാരയോഗ്യമാക്കി മാറ്റാൻ കഴിയുമെന്ന് എ.സി.മൊയ്തീൻ എം.എൽ.എ പറഞ്ഞു.

4 കോടി 20 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത്.

36 മീറ്റർ നീളമുള്ള പാലത്തിൽ ഏഴര മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കുവാനും ഒന്നെമുക്കാൽ മീറ്റർ രീതിയിൽ രണ്ടു വശങ്ങളിലുമായി കാൽനടയാത്രയ്ക്കും സൗകര്യമൊരുക്കിയാണ് നിർമ്മാണം. മഴപെയ്ത് പുഴയിൽ വെള്ളം ഉയർന്നാലും പാലത്തിന്  കേടുപാടുകൾ സംഭവിക്കാത്ത തരത്തിൽ ആധുനിക രീതിയിലാണ്  നിർമ്മാണം നടത്തുന്നത്.

എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post