ഡാറ്റ ആവശ്യമില്ലാത്തവർക്കായി എയർടെല്ലിന്റെ 'വോയ്സ് കാൾ പ്ലാനുകൾ


 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിർദേശങ്ങൾക്ക് പിന്നാലെ, മൊബൈൽ ഡാറ്റ ഒഴിവാക്കിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി മൂന്ന് പ്രത്യേക പ്ലാനുകളാണ് എയർടെൽ പുറത്തിറക്കിയത്. 185 രൂപ, 203 രൂപ, 206 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുക.


ട്രായ് നിശ്ചയിച്ച ഒക്ടോബർ 21 എന്ന സമയപരിധിക്ക് തൊട്ടുമുമ്പാണ് പുതിയ ചട്ടങ്ങൾ പാലിച്ച് വോയ്‌സ്-ആൻഡ്-എസ്എംഎസ് പ്ലാനുകൾ പുറത്തിറക്കുന്ന ആദ്യ ടെലികോം സേവനദാതാവായി എയർടെൽ മാറിയത്. എയർടെൽ വെബ്സൈറ്റിലും ആപ്പിലും ഈ പ്ലാനുകൾ നിലവിൽ ലഭ്യമാണ്. പ്രധാനമായും കോളുകൾക്കും മെസ്സേജുകൾക്കും മാത്രമായി ഫോൺ

ഉപയോഗിക്കുന്നവർക്കും ബണ്ടിൽ ചെയ്ത ഡാറ്റ ആവശ്യമില്ലാത്തവർക്കുമായാണ് ഈ പ്ലാനുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിങ് കോളുകളും കാലാവധിയിൽ ആകെ 300 എസ്എംഎസുകളും സൗജന്യ ഹലോട്യൂൺസ് സേവനവും ലഭിക്കും.


പ്ലാനുകളുടെ കാലാവധിയിലാണ് പ്രധാന വ്യത്യാസമുള്ളത്.

Post a Comment

Previous Post Next Post