തൃശ്ശൂർ: ആൾ കേരള ഓൺലൈൻ പ്രസ് ക്ലബ്ബിന്റെ തൃശ്ശൂർ ജില്ലാ പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനും എനി ടൈം ന്യൂസ് ഓൺലൈൻ ചാനലിന്റെ ഉടമയുമായ കടമ്പാട്ട് രാജശേഖരൻ (69) അന്തരിച്ചു.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരള പത്രപ്രവർത്തക അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം കേരള കൗമുദി, പുണ്യഭൂമി, ഫ്ലാഷ് എന്നീ ദിനപത്രങ്ങളിൽ ദീർഘകാലം ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭൗതികശരീരം ഇന്ന് ഉച്ചയോടെ സ്വവസതിയിൽ എത്തിക്കും.
ഭാര്യ: രമാദേവി (രാജി)
മക്കൾ: ശിശിര (യു.എസ്.), ഡോ. ശങ്കർ (ജർമ്മനി)
സംസ്കാരം പിന്നീട് നടക്കും.


