ചാലിശ്ശേരി - കൂറ്റനാട് - പട്ടാമ്പി സംസ്ഥാനപാത:റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം — ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം


 ​ചാലിശ്ശേരി: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച ചാലിശ്ശേരി - കൂറ്റനാട് - പട്ടാമ്പി സംസ്ഥാനപാതയുടെ പണി ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.

​ഒച്ചിന്റെ വേഗതയിൽ നടക്കുന്ന റോഡ് പണി കാരണം പൊതുജനങ്ങളും യാത്രക്കാരും കടുത്ത ദുരിതത്തിലാണ്. റോഡ് പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി നിർവാഹ സമിതി അംഗം സി.വി. ബാലചന്ദ്രൻ ആവശ്യപ്പെട്ടു.

​ചാലിശ്ശേരി ഇന്ദിരാഭവനിൽ ചേർന്ന നേതൃയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു.

​ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബുനാസർ, തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. സുനിൽകുമാർ, ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ് ചെയർമാൻ സേതു മംഗലത്ത്, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി. ഗംഗാധരൻ, കെ.എം. ചന്ദ്രശേഖരൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രദീപ് ചെറുവാശ്ശേരി, സി.വി. മണികണ്ഠൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി, ഹാഷിം അച്ചാരത്ത്, എ.എം. ഷെഫീക്ക് എന്നിവർ സംസാരിച്ചു.

​പി.എ. നൗഷാദ്, മോഹനൻ പൊനുള്ളി, വി. സേതുമാധവൻ, വി.എം. നൗഫൽ, ഗോപിനാഥ് കുറുപ്പത്ത്, നിഷ അജിത് കുമാർ, ആമിന സിദ്ദിഖ്, പഞ്ചായത്ത് അംഗങ്ങളായ വി.ആർ. പ്രകാശ്, സിജി സാബു, നൗഷാദ് പട്ടിശ്ശേരി, അനസ് പാറയിൽ, മുഹമ്മദ് മോനു, സുലൈഖ സുലൈമാൻ, മുഹമ്മദാലി ആനപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post