കുന്നംകുളം ഉപജില്ല കേരള സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു


 കുന്നംകുളം: 2026 നവംബർ 23,24,25,26 തീയതികളിൽ കുന്നംകുളം ഗവൺമെൻറ് മോഡൽ ബോയ്സ്  വി എച്ച് എസ് എസ് സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന കുന്നംകുളം ഉപജില്ലാ കലാമേളയുടെ_ സംഘാടക സമിതി യോഗം കുന്നംകുളം നഗരസഭാ അധ്യക്ഷ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു അധ്യക്ഷത വഹിച്ച 

യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മുഹമ്മദ് മുബാറക്ക് സ്വാഗതം പറഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ജി രഘുനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം വി പ്രശാന്ത് മാസ്റ്റർ കുന്നംകുളം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പുഷ്പ ജോൺ, മിനി മോൻസി, ടി സോമശേഖരൻ. മിഷ സെബാസ്റ്റ്യൻ കൗൺസിലർമാരായ ഷാജി ആലിക്കൽ, സോമൻ ചെറുകുന്ന്, ഗീതാ ശശി, ഒ ജി ബാജി, ദിലീപ് പുളിക്കൽ, രമ്യാ രാജൻ, ബിനീഷ്, ഗ്രീഷ്മ സുധാകരൻ, സോണി ഷാജി ; എച്ച് എം ഫോറം കൺവീനർ റോബിൻ സി എഫ്,  ഹയർ സെക്കൻ്റി പ്രിൻസിപ്പൽ റസിയ പി ഐ , വി എച്ച് എസ് ഇ പ്രിൻസിപ്പൽ വിജയലക്ഷ്മി, പിടി എ പ്രസിഡന്റ് ബിനീഷ് എം ബി, എസ് എം സി പ്രസിഡന്റ് റെന്നി സി വർഗ്ഗീസ്, മാധ്യമ പ്രവർത്തകർ, അധ്യാപക സംഘടന പ്രതിനിധികൾ, പ്രധാന അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ വിവിധ ക്ലബ്ബ് ഭാരവാഹികൾ, പൂർവ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ ആരോഗ്യ - ഭക്ഷ്യ  വകുപ്പുകളിലെ മേധാവികൾ പോലീസ് - അഗ്നിശമന വകുപ്പുകളിലെ മേധാവികൾഎന്നിവർ യോഗത്തിൽ പങ്കെടുത്തു. കുന്നംകുളം മോഡൽ ബോയ്സ് എച്ച് എം ലില്ലി പിടി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post