മൂക്കുതല PCNGHS മുൻ കായികാധ്യാപകൻ ടി.എസ്. ജോബ് അന്തരിച്ചു


 കുന്നംകുളം: കുന്നംകുളത്തെ ബാസ്‌ക്കറ്റ്ബോൾ രംഗത്തിന്റെ വളർച്ചയ്ക്കും സംഘാടനത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മുൻ കായികാധ്യാപകൻ ടി.എസ്. ജോബ് (89) അന്തരിച്ചു.

കുന്നംകുളം വടക്കാഞ്ചേരി റോഡ് തെക്കേക്കര കൊച്ചൻവീട്ടിൽ റോയിക്കുട്ടി മാഷ് എന്നറിയപ്പെട്ടിരുന്ന ടി.എസ്. ജോബ് ദീർഘകാലം ചങ്ങരംകുളം മൂക്കുതല PCNGHSലെ കായികാധ്യാപകനായിരുന്നു.

എട്ടുവർഷത്തെ സേവനത്തിനുശേഷം കുന്നംകുളം ബോയ്സ് ഹൈസ്കൂളിൽ കായികാധ്യാപകനായി സേവനം തുടർന്നു. 1992-ലാണ് വിരമിച്ചത്. മികച്ച ബാസ്‌ക്കറ്റ്ബോൾ കളിക്കാരൻ, പരിശീലകൻ, റഫറി, ടൂർണമെന്റ് സംഘാടകൻ എന്നീ നിലകളിൽ കായികരംഗത്ത് സജീവമായിരുന്നു. കുന്നംകുളത്തെ ബാസ്‌ക്കറ്റ്ബോൾ മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നതിലും താരങ്ങളെ വളർത്തിയെടുക്കുന്നതിലും മാഷിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.

ഭാര്യ: പരേതയായ സൂസി ജോബ്. മക്കൾ: സൈമൺ, ജോർജ്, നിബു. മരുമക്കൾ: മഞ്ജു, ജീനു, ബിനു.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആർത്താറ്റ് കുന്നംകുളം മാർത്തോമ്മാ പള്ളിയിൽ നടക്കും.

Post a Comment

Previous Post Next Post