പെങ്ങാമുക്ക് സെന്റ്. പീറ്റേഴ്‌സ് ആന്റ് സെന്റ്. പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 126-ാം ശിലാസ്ഥാപന പെരുന്നാളിന് ശനിയാഴ്ച കൊടിയേറും


 പെങ്ങാമുക്ക് സെന്റ്. പീറ്റേഴ്‌സ് ആന്റ് സെന്റ്. പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ 126-ാം ശിലാസ്ഥാപന പെരുന്നാളിന് നവംബർ 7 ശനിയാഴ്ച കൊടിയേറും.രാവിലെ 6:30 ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് 7:00 മണിക്ക് വി. കുർബ്ബാനയും തുടർന്ന് കൊടിയേറ്റവും നടത്തും. വികാരി ഫാ. ഡിൽജോ ഏലിയാസ് കൂരൻ, കൈക്കാരൻ സോജൻ കെ ജെ, സെക്രട്ടറി ജെയ്‌സൺ സി വി, ജോ. സെക്രട്ടറി സുവിൻ കെ എസ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും.നവംബർ 12, 13, 14 തിയതികളിൽ നടക്കുന്ന പെരുന്നാളിന് ഫാ. ജോയ് ടി വർഗ്ഗീസ് കോർ എപ്പിസ്കോപ്പ കാർമീകത്വം വഹിക്കും.

Post a Comment

Previous Post Next Post