നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026ന് പ്രൗഢമായ തുടക്കം.

ചങ്ങരംകുളം: സംസ്ഥാന യുവജന ക്ഷേമ ബോർഡും നന്നംമുക്ക് ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ന്റെ വിളംബരം നടന്നു. വാദ്യ മേളങ്ങളോടെ ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ബസ് സാൻ്റ്ഡിൽ  സമാപിച്ചു

പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു 

പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ, അജയ്ഘോഷ്,സുമേഷ് പിടാവനൂർ, കെ മുരളീധരൻ, അഷ്‌റഫ്‌ കാട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് പി പി കാലിദ്,പഞ്ചായത്ത് സെക്രട്ടറി ഷീജ, എച് സി സതീഷ് എന്നിവർ സംസാരിച്ചു. 

ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ കുടുംബശ്രീ അംഗങ്ങൾ,ആശാ വർക്കർമാർ, ക്ലബ് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഘോഷയത്രയിൽ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ സ്വാഗതവും കേരളോത്സവം യൂത്ത് കോർഡിനേറ്റർ ആഷിക്ക് നന്നംമുക്ക് നന്ദിയും പറഞ്ഞു.

 

Post a Comment

Previous Post Next Post