കുന്നംകുളം: കലയുടെയും സർഗ്ഗാത്മകതയുടെയും വസന്തം തീർക്കാൻ കുന്നംകുളം നഗരത്തിൽ എത്തുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
നവംബർ 23, 24, 25, 26 തീയതികളിൽ കുന്നംകുളത്താണ് ഈ കലോത്സവം നടക്കുന്നത്. കുന്നംകുളം ബോയ്‌സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തത്. സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ വി. സഞ്ജു തോമസാണ് മനോഹരമായ ഈ കലോത്സവ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
നഗരസഭ കൗൺസിലറും കലോത്സവം പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ ഷാജി ആലിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പി.ജെ. ജ്യോതി, ഹെഡ്മിസ്ട്രസ് പി.ടി. ലില്ലി, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ വിജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് എ.ബി. ബിനീഷ് എന്നിവർ സംസാരിച്ചു. കുന്നംകുളം എ.ഐ.ഒ മുഹമ്മദ് മുബാറക്ക് സ്വാഗതവും പബ്ലിസിറ്റി കൺവീനർ ജിസൺ കെ. കാക്കശ്ശേരി നന്ദിയും പറഞ്ഞു.


