ക്രിസ്മസ് ബംപര്‍; ഒന്നാം സമ്മാനം 25 കോടിയാക്കി, മൊത്തം സമ്മാനത്തുക 124 കോടി, ടിക്കറ്റ് വില 450 രൂപ


 തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്- ന്യൂ ഇയര്‍ ബംപര്‍ ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിച്ചു. ഒന്നാം സമ്മാനം 25 കോടി രൂപയാക്കി. കഴിഞ്ഞ വര്‍ഷം 20 കോടിയായിരുന്നു.രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേര്‍ക്ക് ലഭിക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് നല്‍കുന്നത്. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. 450 രൂപയാണ് ടിക്കറ്റ് വില. 12 സീരീസിലായി 1.8 കോടി ടിക്കറ്റുകള്‍ അച്ചടിക്കും. വില്‍പ്പന 28ന് ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്

Post a Comment

Previous Post Next Post