ചാലിശ്ശേരിയിൽ കെ.എസ്.ടി.എ 36 മത് തൃത്താല ഏരിയ വാർഷിക സമ്മേളനം ഇന്ന്

ചാലിശ്ശേരി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) തൃത്താല ഏരിയ 36 മത് വാർഷിക സമ്മേളനം ഇന്ന് ചാലിശ്ശേരിയിൽ നടക്കും.ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സുവർണ ജൂബിലി സ്മാരക ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും.കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ.കെ. നൗഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കൂറ്റനാട് സെന്ററിൽ നടന്ന പൊതുസമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണം, അധ്യാപകരുടെ സേവന-വേതന അവകാശങ്ങൾ, ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.

Post a Comment

Previous Post Next Post